പാനൂർ കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ്

കണ്ണൂർ പാനൂരിൽ യുവതിയെ വെട്ടി കൊല്ലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം. മാനന്തേരി സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞു ( woman killed panoor kannur ).
പാനൂർ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവമുണ്ടായത് . പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവേറ്റനിലയിലായിരുന്നു.
Story Highlights: woman killed panoor kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here