”ഭയപ്പെടേണ്ട, കാവലായി ഞങ്ങളുണ്ട്, നിങ്ങൾ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കൂ..” ആശംസയുമായി സൈനികർ

രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച സൈനികന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.(Don’t worry and celebrate Diwali, we are alert on borders: Indian Army jawans)
നിയന്ത്രണ രേഖയ്‌ക്ക് സമീപം രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ചിരാതുകളിൽ ദീപം തെളിയിച്ച് കൈകളിലേന്തിയും പടക്കം പൊട്ടിച്ചും അതിർത്തിയിൽ സൈന്യവും ആഘോഷിക്കുകയാണ്.
’ഇവിടെ അതിർത്തി കാക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ സന്തോഷത്തോടെ കുടുംബസമേതം ദീപാവലിയാഘോഷിക്കൂ. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലിയാശംസകൾ.. ആരും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾ അതിർത്തിയിലുള്ളപ്പോൾ നിങ്ങൾ സുരക്ഷിതരാണ്. ഇവിടെ അത്യധികം ജാഗ്രതയോടെയാണ് ഓരോ സൈനികനും നിലകൊള്ളുന്നത്. ” കേണൽ ഇക്ബാൽ സിംഗിന്റെ വാക്കുകളായിരുന്നു ഇത്.
Story Highlights: Don’t worry and celebrate Diwali, we are alert on borders: Indian Army jawans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here