Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ : രാമക്ഷേത്ര നി‍ർമാണം വിലയിരുത്തും

October 23, 2022
2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിന്‍റെ ഭാഗമായി 15 ലക്ഷം ദീപങ്ങളാണ് ചടങ്ങില്‍ തെളിയിക്കുക.ശേഷം നടക്കുന്ന ലേസർ ഷോയ്ക്കും മോദി സാക്ഷ്യം വഹിക്കും.(narendra modi in ayodhya today)

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

അയോധ്യയിലെ രാമക്ഷേത്രത്തിൽ വൈകീട്ടോടെ എത്തുന്ന നരേന്ദ്രമോദി ദർശനം നടത്തുകയും ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപോത്സവ ചടങ്ങില്‍ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്.

അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തില്‍ എത്തിയിരിക്കുകയാണിപ്പോൾ.

Story Highlights: narendra modi in ayodhya today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top