മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ പാര്‍ട്ടി തലപ്പത്തേക്ക്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ‘ഷി’ തന്നെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാനിരിക്കുന്നതിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ഷി. ഇത് മൂന്നാം തവണയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടിയുടേയും ഭരണത്തിന്റേയും അധികാരം ഒന്നാകെ ഷിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് അപകടകരമാണെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും ഷി എത്തുന്നത്. (xi jinping elected as chinese communist party general secretary third time)
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാംത് പാര്‍ട്ടി കോണ്‍ഗ്രസാണ് ഷിയെ വീണ്ടും തെരഞ്ഞെടുത്തത്. ചൈനയെ നല സോഷ്യലിസ്റ്റ് രാജ്യമാക്കി വളര്‍ത്തുന്നതിനായി തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ഷി ജിന്‍പിങ് പ്രതികരിച്ചു. ചൈനയുടെ ചരിത്രത്തിലെ ഈ അപൂര്‍വ നിമിഷത്തെ പ്രാദേശിക മാധ്യമങ്ങള്‍ ഷി യുഗപ്പിറവി എന്നാണ് വിശേഷിപ്പിക്കുന്നത്.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഷി പ്രതിരോധത്തിലായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കരുത്തോടെയാണ് അധികാരത്തുടര്‍ച്ച നേടിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന്റെ തലേന്ന് ഷി സ്ഥാനം ഒഴിയണമെന്ന കൂറ്റന്‍ ബാനര്‍ ബീജിംഗില്‍ പ്രത്യക്ഷപ്പെട്ടതുള്‍പ്പെടെ വിവാദമായിരുന്നു. ചൈനയെ സിറോ കൊവിഡ് രാജ്യമാക്കുക, തായ് വാന്‍ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: xi jinping elected as chinese communist party general secretary third time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here