Advertisement

ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി; വിശദീകരണവുമായി ബിജെപി

October 24, 2022
3 minutes Read
bjp about cancellation of two NGO's licenses associated with Gandhi family

ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട രണ്ട് എന്‍.ജി.ഒകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതായി പിന്നാലെ ഗാന്ധി കുടുംബമുള്‍പ്പെടെ ആരും നിയമത്തിന് മുകളിലല്ലെന്ന് ബിജെപി. ഗാന്ധി കുടുംബത്തിനും അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നിയമത്തിന് അതീതരായിരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി. വക്താവ് സംബിത് പത്ര ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആര്‍ജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും (ആര്‍ജിസിടി) എഫ്സിആര്‍എ ലൈസന്‍സുകളാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദുചെയ്തത്. ഈ രണ്ട് സംഘടനകളിലെ അഴിമതി തുറന്നുകാട്ടിയെന്നും അതിനാലാണ് നടപടിയെന്നും സംബിത് പത്ര പറഞ്ഞു.(bjp about cancellation of two NGO’s licenses associated with Gandhi family)

മോദി സര്‍ക്കാര്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സാക്കിര്‍ നായിക്കില്‍ നിന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നും ഡല്‍ഹിയിലെ എംബസിയില്‍ നിന്നും യെസ് ബാങ്കിന്റെ സ്ഥാപകന്‍ റാണാ കപൂറില്‍ നിന്നുമെല്ലാം ആര്‍ജിഎഫ് മുമ്പ് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും സംഘടന നിലവില്‍ അഴിമതിയുടെ അന്വേഷണത്തിന് കീഴിലാണെന്നും ബിജെപി വക്താവ് പറഞ്ഞു.

Read Also: പട്ടയം രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് മാത്രമെന്ന് പരാതിപ്പെട്ടു; സ്ത്രീയുടെ കരണത്തടിച്ച് കര്‍ണാടകയിലെ ബിജെപി മന്ത്രി

2020ല്‍ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആര്‍ജിഎഫ്, ആര്‍ജിസിടിസി എന്നീ രണ്ട് എന്‍ജിഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണമെന്നാണ് വിശദീകരണം. വിദേശത്തുനിന്നു ലഭിച്ച ഫണ്ടുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: bjp about cancellation of two NGO’s licenses associated with Gandhi family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top