Advertisement

ഹാരിപോട്ടർ താരം റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്

October 24, 2022
1 minute Read

ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.

അന്തോണി റോബർട്ട് മക്‌മില്ലൻ എന്നാണ് റോബി കോൽട്രെയിൻ്റെ ശരിയായ പേര്. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

1980 കളിലാണ് കോൾട്രെയൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോൾഡൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലും കോൾട്രെയിൻ മികവ് തെളിയിച്ചു.

1981 ലെ ടെലിവിഷൻ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോൾട്രയ്ൻ ആദ്യമായി അഭിനയിച്ചത്. 2006 ൽ അദ്ദേഹത്തിന് ഒബിഇ (ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ൽ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലൻഡ് അവാർഡും ലഭിച്ചു.

Story Highlights: Harry Potter Robbie Coltrane postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top