നിലവിലുള്ള വി സിയെ വേണം, മറ്റൊരാളെ അംഗീകരിക്കില്ല: ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

നിലവിലുള്ള വി സിയെ തന്നെ വേണം, മറ്റൊരാളെ അംഗീകരിക്കില്ല എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പ്രതിഷേധം. മലയാളം സർവകലാശാലയിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്. ഇന്നലെ എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചിരുന്നു. ഇപ്പോഴുള്ള വിസിയെ ഇവിടെ തന്നെ വേണം. ഗവർണറുടെ നിലപാട് അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.(sfi protest against aarif muhammed khan)
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
അതോടൊപ്പം അൽപ്പസമയത്തിനകം എബിവിപിയുടെ പ്രവർത്തകരുടെ മാർച്ച് സർവകലാശാലയിൽ നടക്കും. നിലവിലെ വി സി രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് എബിവിപി പ്രവർത്തകർ മാർച്ച് നടത്തുക. വി സി രാജിവയ്ക്കണമെന്ന ആവശ്യം എബിവിപി ഉന്നയിക്കുമ്പോൾ വി സി തുടരണം ഗവർണറുടെ നിലപാട് ഒരിക്കലും അംഗീകരിക്കില്ല എന്ന നിലപാടിലാണ് എസ്എഫ്ഐ. ഇന്ന് ദീപാവലിയായത് കൊണ്ട് സർവകലാശാല പ്രവർത്തിക്കുന്നില്ലെങ്കിലും എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
Story Highlights: sfi protest against aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here