Advertisement

മരുന്നും മെഡിക്കല്‍ ഉത്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കാനൊരുങ്ങി യുഎഇ; 26 കോടി ദിര്‍ഹത്തിന്റെ പദ്ധതി

October 24, 2022
3 minutes Read
UAE ready to manufacture medicine and medical products locally

മരുന്നും മെഡിക്കല്‍ ഉത്പന്നങ്ങളും തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കി യുഎഇ. ഇതുമായി ബന്ധപ്പെട്ട് വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളുമായി 26 കോടി ദിര്‍ഹത്തിന്റെ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. വിവിധ എമിറേറ്റുകളില്‍ മരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് തുടക്കമിടാന്‍ ആലോചിക്കുന്നത്.( UAE ready to manufacture medicine and medical products locally)

പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന് പകരം ഉപയോഗിക്കാവുന്ന ഗ്ലാര്‍ജെയിന്‍ ഉത്പാദിപ്പിക്കാന്‍ പ്യുവര്‍ ഹെല്‍ത്തും ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും തമ്മില്‍ ധാരണയായിട്ടുണ്ട്. മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഗ്ലാര്‍ജെയിന്‍ ഉത്പാദിപ്പിക്കാന്‍ അവസരമൊരുങ്ങുന്നത്. റാസല്‍ഖൈമയിലാണ് 110 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഗ്ലാര്‍ജെയിന്‍ ഉത്പാദന കേന്ദ്രം നിര്‍മിക്കുക.

Read Also: കുവൈറ്റിലെ കാർഷിക മേഖലയിൽ പുതിയ ഹെൽത്ത് സെന്റർ; 20000 പ്രവാസികൾക്ക് പ്രയോജനം ലഭിക്കും

കൂടാതെ മെഡിക്കല്‍ സിറിഞ്ചുകള്‍ മുതല്‍ രക്തം സ്വീകരിക്കുന്ന ട്യൂബുകള്‍ ഉള്‍പ്പെടെ വ്യാവസായിക അടിസ്ഥാനത്തില്‍ രാജ്യത്തിന് അകത്ത് തന്നെ നിര്‍മിക്കാന്‍ പ്യുവര്‍ ഹെല്‍ത്തുമായി ധാരണയായിട്ടുണ്ട്. വ്യവസായ പങ്കാളിത്തം പ്രാദേശിക ഉത്പനങ്ങള്‍ വാങ്ങാനും വിതരണ ശൃംഗല മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുവിദ്യാഭ്യാസ നൂതന സാങ്കേതിക സഹമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Story Highlights: UAE ready to manufacture medicine and medical products locally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top