Advertisement

ദുബായി ആസ്ഥാനമായ ശീതീകരണ കമ്പനി എംപവറിന്റെ ഓഹരികൾ വിറ്റഴിക്കുന്നു

October 25, 2022
3 minutes Read
Dubai district cooling company Empower is ready for IPO

ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ കമ്പനിയായ എംപവറിന്റെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി. ഈ മാസം മുപ്പത്തിയൊന്നിന് ഓഹരി വില്പനയ്ക്ക് തുടക്കമാകും ( Dubai district cooling company Empower is ready for IPO ).

ദുബായി ന​ഗരത്തിൽ സെന്റട്രൽ കൂളിങ്ങ് സിസ്റ്റം നടപ്പാക്കന്ന എംപവറിന്റെ പത്തുശമതമാനം ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പത്ത് ഫിൽസ് വിലയുള്ള ഒരു ബില്യൻ ഷെയറുകളാണ് ദുബായി ഫിനാൻഷ്യൽ മാർക്കറ്റ് വഴി ഓഹരി വിപണിയിൽ വിറ്റഴിക്കുക.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

ഈമാസം 31 മുതൽ ഓഹരികൾ സ്വന്തമാക്കാൻ അപേക്ഷ നൽകാം. പൊതുജനങ്ങൾക്ക് നവംബർ ഏഴിനും, മറ്റു നിക്ഷേപകർക്ക് നവംബർ എട്ടിനും ഓഹരി വിൽപന അവസാനിപ്പിക്കും. നവംബര്‍ പതിനാറിന് എംപവര്‍ ഓഹരികള്‍ ദുബായി ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള പത്ത് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ദുബായി ഭരണകൂടത്തിന്റെ തീരുമാനം അനുസരിച്ചാണ് എംപവറിന്റെ 10% ഓഹരികൾ വിറ്റഴിക്കുന്നത്.

2003-ല്‍ ആണ് ദുബായി സര്‍ക്കാര്‍ എംപവര്‍ ആരംഭിച്ചത്. നിലവിൽ 1252 കെട്ടിടങ്ങളെ ശീതീകരിക്കുന്ന എംപവര്‍. ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ഉപഭോക്താക്കളുണ്ട്. നേരത്തെ ദുബായിലെ ടോൾ സേവന ദാതാവായ സാലിക്കിന്റെ ഓഹരികളും ജലവൈദ്യുതി അതോറിറ്റി ആയ ദേവയുടെ ഓഹരികളും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു.

Story Highlights: Dubai district cooling company Empower is ready for IPO, subscription opens October 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top