‘ഗവര്‍ണര്‍ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരന്‍

ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത തുടരുന്നു. വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരൻ എംപി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.(k muraleedharan against aarif muhammedkhan)
പുറത്താക്കി പകരം വി.സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല. ഗവർണർമാരിലൂടെ കാവിവത്കരണം നടത്താൻ ശ്രമം നടക്കുന്നു.ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്.
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
അന്ന് എന്തിന് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്, എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കില്ല.പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂ. ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രിം കോടതി വിധിയുടെ മറവിൽ എല്ലാ വി.സിമാർക്കും എതിരെ നടപടി എടുത്തുവെന്ന് മുരളീധരൻ വ്യക്തമാക്കി.
Story Highlights: k muraleedharan against aarif muhammedkhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here