‘ലക്ഷ്മണ രേഖകള്‍ ലംഘിച്ച് തന്നെയാണ് ഇവിടെയെത്തിയത്, അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങേണ്ടതായിരുന്നു’; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. താന്‍ ലക്ഷ്മണരേഖകള്‍ ലംഘിച്ചാണ് ഈ സ്ഥാനത്തെത്തിയതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്നു. വിവാദങ്ങളുണ്ടാക്കാന്‍ താനില്ല. ചാന്‍സലര്‍ വിഷയത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (minister r bindu reply to governor arif muhammed khan)
ചാന്‍സലര്‍ കോടതിയില്‍ മുന്‍ നിലപാടില്‍ അയവുവരുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കാനില്ല. വിവാദങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കുന്നില്ല. നിയമോപദേശം തേടിവരികയാണെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
Read Also: വൈസ് ചാൻസലർമാരുടെ രാജി; ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ പോവേണ്ടെന്ന് വി.സിമാരുടെ തീരുമാനം
ഗവര്‍ണര്‍-സര്‍ക്കാര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസിന് രണ്ട് നിലപാടാണ്. ഏത് കാര്യത്തിലാണ് അവര്‍ക്ക് രണ്ട് നിലപാട് ഇല്ലാത്തത്. ഒന്നായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കാത്തത് തന്നെയാണ് അവരുടെ പ്രശ്‌നമെന്നും മന്ത്രി വിമര്‍ശിച്ചു.
Story Highlights: minister r bindu reply to governor arif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here