രണ്ട് വി.സിമാര്‍ക്ക് കൂടി രാജ്ഭവന്റെ കാരണം കാണിക്കല്‍ നോട്ടിസ്; നിയമോപദേശത്തിന് ശേഷം മറുപടി നല്‍കും

രണ്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി രാജ്ഭവന്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി.സിമാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ചാന്‍സിലറുടെ നോട്ടീസിന് നിയമോപദേശത്തിനു ശേഷം മറുപടി നല്‍കാനാണ് വി.സിമാരുടെ തീരുമാനം.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി ഡോ.മുബാറക് പാഷ, ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ.സജി ഗോപിനാഥ് എന്നിവര്‍ക്കാണ് രാജ്ഭവന്‍ ഇന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതോടെ പതിനൊന്ന് സര്‍വകലാശാല വി.സിമാര്‍ക്ക് ഇതുവരെ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയതായി തുടങ്ങിയ ഈ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് വി.സിമാരെ നിയമിച്ചത്. ഇതു യു.ജി.സി ചട്ടത്തിനു വിരുദ്ധമാണെന്നും സാങ്കേതിക സര്‍വകലാശാലയിലെ സുപ്രിംകോടതി വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും നോട്ടീസില്‍ പറയുന്നു. പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വി.സിമാര്‍ മറുപടി നല്‍കുക.
Read Also: രാജ്ഭവന് മുന്നിൽ ഒരു ലക്ഷം പേരെ അണിനിരത്തി ഗവർണർക്കെതിരെ സമരം നടത്തും; സിപിഐഎം
വി സിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് ആരോപിച്ച കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ വിധി എല്ലാവര്‍ക്കും ബാധകമാകുമെന്നാണ് കരുതുന്നതെന്നും പ്രതികരിച്ചു.
കേരള വി.സി വിരമിച്ചുവെങ്കിലും നോട്ടീസിന് മറുപടി നല്‍കും. എന്നാല്‍ ധൃതി പിടിച്ച് നടപടി വേണ്ടെന്നാണ് രാജ്ഭവന്റെ നിലപാട്. വി.സിമാരുടെ മറുപടി വിശദമായി പരിശോധിച്ചശേഷം നിയമോപദേശം കൂടി പരിഗണിച്ചാകും രാജ്ഭവന്റെ തുടര്‍ നടപടി. കേരള സര്‍വകലാശാല വി.സിയുടെ ചുമതല ലഭിച്ച ആരോഗ്യസര്‍വകലാശാല വി.സി ഡോ.മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ചുമതലയേറ്റു.
Story Highlights: Raj Bhavan sent show-cause notice to two more vice chancellors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here