പശ്ചിമേഷ്യയിലെ പ്രഥമ ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം സൗദിയില്‍ ആരംഭിച്ചു

പശ്ചിമേഷ്യയിലെ പ്രഥമ ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം സൗദിയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സഹ വെര്‍ച്വല്‍ ആശുപത്രി ആസ്ഥാനം കേന്ദ്രമാക്കിയാണ് ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത് ( Saudi Health Ministry launches oncology e platform ).
സൗദി ടെലികോം കമ്പനിയുമായി സഹകരിച്ചാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ കഴിയുന്ന ഓങ്കോളജി ഇ-പ്ലാറ്റ്‌ഫോം ആരംഭിച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായി രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ ഇ-പ്ലാറ്റ്‌ഫോമിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ട്യൂമര്‍ ഉള്‍പ്പെടെ രോഗനിര്‍ണയം നടത്തിയവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാനുള്ള സൗദി ഡോക്ടര്‍മാരുടെ സമിതി ഇ-പ്ലാറ്റ്‌ഫോമിന് മേല്‍നോട്ടം വഹിക്കും. ട്യൂമറുകള്‍ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുന്നതിന് പദ്ധതി സഹായിക്കും.
Read Also: സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്
ദേശീയ, അന്തര്‍ദേശീയ രംഗത്തെ ഓങ്കോളജി വിദഗ്ധരുമായി വിവര കൈമാറ്റവും ചികിത്സക്ക് ആവശ്യമായ ഉപദേശം നേടുന്നതിനും ഇ പ്ലാറ്റ്‌ഫോം സഹായിക്കും. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലുളള അര്‍ബുദ രോഗികളെ സംബന്ധിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ പഠനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Story Highlights: Saudi Health Ministry launches Mideast’s first oncology e platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here