Advertisement

യുക്രൈന്‍ ഡേര്‍ട്ടി ബോംബുകള്‍ ഉടന്‍ പ്രയോഗിച്ചേക്കുമെന്ന് റഷ്യ; എന്താണ് ഡേര്‍ട്ടി ബോംബ്?

October 25, 2022
3 minutes Read

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഇടവേളകളില്ലാതെ തുടരുന്നതിനിടെ യുക്രൈനെതിരെ പുതിയ റഷ്യ ഇപ്പോള്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുക്രൈന്‍ റഷ്യയ്‌ക്കെതിരെ ഉടന്‍ ഡേര്‍ട്ടി ബോംബുകള്‍ ഉടന്‍ പ്രയോഗിച്ചേക്കുമെന്നാണ് റഷ്യയുടെ ആരോപണം. നാശം വിതയ്ക്കുന്ന ഈ ബോംബുകള്‍ യുക്രൈന്‍ പ്രയോഗിക്കാനിരിക്കുന്നതിനെതിരെ യു എന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വിഷയം യു എന്‍ സുരക്ഷാ കൗണ്‍സിലിന് മുന്നിലേക്കെത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്താണ് ഡേര്‍ട്ടി ബോംബ്? (What is a dirty bomb, and how dangerous is it?)

അറ്റോമിക്‌സ് വിസ്‌ഫോടനം ഉണ്ടാക്കി ദൂരവ്യാപകമായ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന അണുബോംബുകളില്‍ നിന്ന് വ്യത്യസ്തമാണ് ഡേര്‍ട്ടി ബോംബുകള്‍. ഡൈനാമൈറ്റുകളോ മറ്റ് സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ച് റേഡിയോ ആക്ടീവ് പൊടിപടലങ്ങളും പുകയും പരത്തി റേഡിയോ ആക്ടീവ് മലിനീകരണം സൃഷ്ടിക്കുകയാണ് ഡേര്‍ട്ടി ബോംബുകള്‍ ചെയ്യുന്നത്.

ജനങ്ങളിലും ഭരണസംവിധാനങ്ങളിലും ഭീതി വിതയ്ക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രവാദ സംഘടനകളും മറ്റും ഡേര്‍ട്ടി ബോംബുകളും ഉപയോഗിക്കുമെന്ന ഭീഷണികളാണ് വ്യാപകമായി ഉയര്‍ന്നുകേള്‍ക്കാറുള്ളത്. എന്നിരിക്കിലും ഇതുവരെ ഒരു ഡേര്‍ട്ടി ബോംബ് ആക്രമണത്തിന്റെ വിവരങ്ങളും പുറത്തെത്തിയിട്ടില്ല.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

എന്താണ് ഡേര്‍ട്ടി ബോംബ്?

അണിബോംബിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മിക്കാനാകാവുന്ന ഡേര്‍ട്ടി ബോംബുകള്‍ അണുബോംബുകളുടെ അത്രത്തോളം അപകടകാരിയല്ല. റേഡിയോ ആക്ടീവ് സോഴ്‌സുകളില്‍ നിന്ന് ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങളും ചികിത്സ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ചില റേഡിയോ ആക്ടീവ് വസ്തുക്കളുമാണ് ഡേര്‍ട്ടി ബോംബുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

ഡേര്‍ട്ടി ബോംബുകള്‍ എത്രത്തോളം അപകടകാരിയാണ്?

എത്രമാത്രം റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ് നിര്‍മാണസമയത്ത് ഉപയോഗിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഡേര്‍ട്ടി ബോംബുകള്‍ മൂലമുള്ള അപകടം കണക്കാക്കുക. കാറ്റ് ഉള്‍പ്പെടെയുള്ള ചില ബാഹ്യഘടകങ്ങളും അപകടം കൂട്ടിയേക്കാം. കാറ്റുള്ള പ്രദേശങ്ങളില്‍ ഡേര്‍ട്ടി ബോംബുകള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മലിനീകരണം കുറവാണെങ്കില്‍ മിക്കപ്പോഴും ഇവ മരണത്തിന് ഇടയാക്കില്ല. പക്ഷേ ഇവ നീണ്ടുനില്‍ക്കുന്ന മാനസികാഘാതം ജനങ്ങളില്‍ സൃഷ്ടിച്ചേക്കാം.

Story Highlights: What is a dirty bomb, and how dangerous is it?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top