ഭാര്യയെ തുറിച്ചുനോക്കി; ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചു കൊന്നു

മധ്യപ്രദേശിൽ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തി. അക്രമികളിലൊരാളുടെ ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ചാണ് 32 കാരനായ യുവാവിനെയും മാതാപിതാക്കളെയും കൊന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദാമോഹ് ജില്ലയിലെ ദേവ്‌റാൻ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. മുഖ്യപ്രതി ജഗദീഷ് പട്ടേലിന്റെ ഭാര്യയെ കൊല്ലപ്പെട്ട ദമ്പതികളുടെ മൂത്തമകൻ തുറിച്ചുനോക്കിയെന്ന ആരോപണത്തെ തുടർന്ന് തർക്കമുണ്ടായി. തർക്കം സംഘർഷത്തിൽ എത്തുകയും 6 പേർ ചേർന്ന് ദളിത് കുടുംബത്തെ ആക്രമിക്കുകയും ചെയ്തതായി സാഗർ സോൺ ഇൻസ്പെക്ടർ ജനറൽ അനുരാഗ് പറഞ്ഞു.
ഇതിനിടെ വൃദ്ധ ദമ്പതികൾക്കും മൂത്ത മകനും വെടിയേറ്റു. ആക്രമണത്തിൽ 28 ഉം 30 ഉം വയസ്സുള്ള മറ്റ് രണ്ട് മക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് സൂപ്രണ്ട് ഡി.ആർ ടെനിവാർ പറഞ്ഞു. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽപ്പോയ 5 പ്രതിക്കായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Dalit Couple, Son Shot Dead By 6
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here