കുസാറ്റിലെ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; പൊലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപണം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലുണ്ടായ ആക്രമണത്തില്‍ പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് വിദ്യാര്‍ഥികള്‍. നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഹോസ്റ്റല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായതെന്നാണ് പരാതി.
കുസാറ്റ് ക്യാമ്പസില്‍ ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്ന വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിഹാല്‍, നിധിന്‍, സാബിര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു വെന്നും ഹോസ്റ്റലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
Read Also: കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു
ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്താന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് കൂട്ട് നിന്നെന്നും ആരോപണമുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് ക്യാമ്പസ്. അതേസമയം ഹോസ്റ്റല്‍ തീവയ്പ് അടക്കം നടത്തിയ എസ്എഫ്‌ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാല യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights: cusat sfi-hostel union clash 4 arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here