വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

പാലക്കാട് കാടാംക്കോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാടാംക്കോടുള്ള ബിൽടെക് എന്ന ഫ്ലാറ്റിലെ മുകളിലത്തെ നിലയിൽ നിന്ന് വീട്ടമ്മ താഴേക്ക് ചാടിയത്. ഇവരും മകളുമായിരുന്നു ഫ്ലാറ്റിൽ താമസമുണ്ടായിരുന്നത്. എന്താണ് യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്നുള്ളത് വ്യക്തമല്ല ( housewife committed suicide by jumping from the flat ).
പാലക്കാട് സൗത്ത് പൊലീസ് അടക്കം സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു പോരുകയാണ്. അതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏതാണ്ട് പുലർച്ചയോടുകൂടി എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അവർ ഈ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. ആ സമയത്ത് തന്നെ മരണം സംഭവിച്ചു. ഉടനെ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ആ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് തന്നെ സുനിത മരിച്ചിരുന്നു.
Read Also: ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും
ഇവരും മകളും മാത്രമാണ് ദീർഘനാളായി ഫ്ലാറ്റിൽ താമസമുണ്ടായിരുന്നത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിവില്ല. പക്ഷേ രണ്ടുപേർ തനിച്ചാണ് എന്നുള്ളതിന്റെ ചില പ്രയാസങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നുള്ളതാണ് മനസ്സിലാക്കാൻ കഴിയുന്നത്.
Read Also: സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Story Highlights: housewife committed suicide by jumping from the flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here