ദേശസ്നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചില്ല, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കാനം രാജേന്ദ്രൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വേലി തന്നെ വിളവ് തിന്നുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹുജനങ്ങളെ അണിനിരത്തി ഗവർണറുടെ ജനാധിപത്യവിരുദ്ധ നടപടികളെ എൽഡിഎഫ് നേരിടും. ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ പറ്റുമോ എന്നാണ് എൻഡിഎ നോക്കുന്നത്. ദേശ സ്നേഹത്തിന്റെ ശതമാനം അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചില്ലെന്നും കാനം തുറന്നടിച്ചു.
മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിലേക്കെന്ന പ്രചാരണത്തോടും കാനം പ്രതികരിച്ചു. എസ് രാജേന്ദ്രൻ സിപിഐയിലേക്ക് വരുന്ന കാര്യം സിപിഐ സെക്രട്ടറിയായ ഞാനറിഞ്ഞിട്ടില്ലെന്നാണ് കാനം പരിഹസിച്ചു.
Read Also: ഗവർണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാൽ കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
എൽഡിഎഫ് നയങ്ങൾക്കെതിരെ പൊലീസ് പെരുമാറിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏത് കാലത്താണ് പൊലീസിനെക്കുറിച്ച് പരാതി ഇല്ലാതിരിന്നിട്ടുള്ളതെന്നും കാനം ചോദിച്ചു. ഇതിനിടെ വിഴിഞ്ഞം സമരം ചർച്ചകളിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഘട്ടം കഴിഞ്ഞാൽ സമരത്തിന്റെ രീതി മാറും അതാണ് ഇന്ന് വിഴിഞ്ഞത് സംഭവിച്ചത്. മാധ്യമ പ്രവർത്തകർക്കെതിരെ അക്രമം പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: Kanam Rajendran Against Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here