സർക്കാർ കസ്റ്റഡി അക്രമത്തിനും പീഡനത്തിനുമെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്; മുഖ്യമന്ത്രി

ജനാധിപത്യ സമൂഹത്തിൽ, കൊളോണിയൽ ഭരണത്തിൽ നിന്നും വ്യത്യസ്തമായിരിക്കണം പൊലീസിന്റെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസൗഹൃദപരവും പൗരകേന്ദ്രീകൃതവുമായ സമീപനമാണ് പൊലീസ് സ്വീകരിക്കേണ്ടത്. കേരളത്തിൽ ജനമൈത്രി പൊലീസിലൂടെ പൊലീസിന് ജനസൗഹൃദ മുഖമാണെന്ന് ഉറപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ കസ്റ്റഡി അക്രമത്തിനും പീഡനത്തിനും എതിരെ കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ കേരള സർക്കാരിന് സഹിഷ്ണുതയില്ലാത്ത നയമെന്നും വ്യക്തമാക്കി.
Read Also: ഗവര്‍ണറുമായുള്ള വിവാദങ്ങള്‍ക്കിടെ ധനമന്ത്രിയെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു
അതിനിടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങൾക്ക് കേരളം കേന്ദ്ര സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു.മയക്കു മരുന്നു സംഘങ്ങളെ നേരിടാൻ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളുടെ സഹായം തേടി. ദുരന്തനിവാരണത്തിൽ പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനുള്ള സാങ്കേതിക സഹായം ആവശ്യപ്പെട്ടു. കൂടാതെ പൊലീസ് സേനയുടെ നവീകരണത്തിനായി കൂടുതൽ കേന്ദ്ര സഹായം തേടി.
Story Highlights: Pinarayi Vijayan About Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here