കോലിയുടെ ‘തകർപ്പൻ ഷോട്ടുകൾ’ അനുകരിക്കാൻ ശ്രമിക്കുന്ന ശ്രീശാന്തിന്റെ മകളുടെ വിഡിയോ

ക്രിക്കറ്റ് കളിക്കുന്ന ശ്രീശാന്തിന്റെ മകളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിരാട് കോലിയുടെ കിടിലൻ ഷോട്ടുകൾ അനുകരിക്കാൻ ശ്രമിക്കുകയാണ് ശ്രീശാന്തിന്റെ മകൾ. വിഡിയോ ഇതിനോടകം തന്നെ ആളുകൾ ഏറ്റടുത്തു കഴിഞ്ഞു. ക്രിക്കറ്റ് താരമായ ശ്രീശാന്ത് തന്നെയാണ് കോലിയുടെ പ്രശസ്‌തമായ ഷോട്ട് അനുകരിക്കാൻ ശ്രമിക്കുന്ന മകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ മാലാഖ താങ്കളുടെ മികച്ച ഷോട്ട് പരിശീലിക്കാൻ ശ്രമിക്കുന്നു. ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ട്’ എന്ന കുറിപ്പോടുകൂടിയാണ് ശ്രീശാന്ത് ഈ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
@imVkohli my scorpion brother..what a knock..just unbelievable shots ..my daughter wanted to practice that shot..nd looks like she is slowly getting thr.. her baby steps now..❤️??✅ how’s it?? New generation #cricket #God #virat keep going strong brother ?❤️❤️❤️ pic.twitter.com/mZwxMphFNh
— Sreesanth (@sreesanth36) October 25, 2022
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് വിരാട് കോലി കാഴ്ചവെച്ചത്. കോലിയെ അനുകരിക്കാൻ ശ്രമിക്കുകയാണ് ശ്രീശാന്തിന്റെ മകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. വിഡിയോയിൽ മകൾ നെറ്റ്സിൽ ബാറ്റ് ചെയ്യുകയാണ്. വിരാട് കോലിയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വിഡിയോയിൽ കോലിയുടെ അതേ രീതിയിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് കുട്ടി.സൂര്യശ്രീ, ശ്രീ സാൻവിക എന്ന രണ്ട് പെൺമക്കളാണ് ശ്രീശാന്തിന്.
33 കാരനായ വലംകൈയ്യൻ ബാറ്റർ 53 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചില അതിശയിപ്പിക്കുന്ന പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. പക്ഷേ 19-ാം ഓവറിൽ ഹാരിസ് റൗഫിനെതിരെ ഗ്രൗണ്ടിൽ അദ്ദേഹം അടിച്ച സിക്‌സറാണ് ഏറ്റവും മികച്ചത്. വളരെ അനായാസമായാണ് വിരാട് ആ ദുഷ്‌കരമായ ഷോട്ട് അടിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here