Advertisement

ബൈക്ക് യാത്രികനുമായി തർക്കം, പ്രകോപിതനായ കാർ ഡ്രൈവർ കാൽനട യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു

October 28, 2022
7 minutes Read

ബൈക്ക് യാത്രക്കാരനോടുള്ള ദേഷ്യത്തിൽ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് കാർ ഡ്രൈവർ. ഇടുങ്ങിയ പാതയിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തര ഡൽഹിയിലെ അലിപുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

വാഹനത്തിന് പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികനുമായി കാർ യാത്രികൻ തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായതോടെ ഡ്രൈവർ ബൈക്ക് യാത്രികന്റെ മേൽ കാർ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റുള്ളവരെയും ഇടിച്ച് തെറിപ്പിച്ചു. ഒക്‌ടോബർ 26ന് നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് പ്രതിയായ ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിൻ മാൻ എന്നാണ് ഇയാളുടെ പേര്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആകെ 3 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

Story Highlights: Delhi Man in SUV Runs Over Several People

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top