Advertisement

പ്രവർത്തകൻ്റെ ഹർജിയിൽ സോണിയ ഗാന്ധി ഹാജരാകണം; കൊല്ലം മുൻസിഫ് കോടതി

October 28, 2022
1 minute Read
let non nehru family member be congress chief says sonia gandhi

സോണിയ ഗാന്ധി ഇന്ന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി. പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് സമൻസ്. സോണിയ ഗാന്ധിക്ക് വേണ്ടി ഇന്ന് അഭിഭാഷകൻ ഹാജരാകും. കൊല്ലം കോടതിയിലെ ഹർജിയുടെ പകർപ്പ് 24 ന്.

രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ സഹപ്രവർത്തകൻ നൽകിയ ഹർജിയിലാണ് സമൻസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരാതിക്കാരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജ്‌മോഹൻ ഉണ്ണിത്താനുമായുള്ള തർക്കത്തിന്റെ ഫലമായിരുന്നു പുറത്താക്കൽ. ഇതിന് പിന്നാലെ ഇയാൾ കോടതിയെ സമീപിച്ചു.

പുറത്താക്കൽ നടപടി നിയമ വിരുദ്ധമാണെന്ന് പരാതിക്കാരൻ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗമായ തന്നെ ജില്ലാ കമ്മിറ്റിയ്ക്ക് പുറത്താക്കാൻ കഴിയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ അടക്കം വോട്ട് രേഖപ്പെടുത്താനുള്ള അവകാശം തിരിച്ച് നൽകണമെന്നും ഹർജിയിൽ ഉന്നയിക്കുന്നു. വിഷയത്തിലെ നിയമ പ്രശ്നങ്ങൾ മനസിലാക്കിയാണ് കോൺഗ്രസ് ഹൈകമാൻഡ് നിലപട് സ്വീകരിച്ചിരിക്കുന്നത്. കേസിൽ കെപിസിസിയും കക്ഷിയാണ്.

Story Highlights: Sonia Gandhi must appear Kollam Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top