Advertisement

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

October 28, 2022
1 minute Read

കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ട്. വിലക്ക് ലംഘിച്ചാണ് പ്രതി ജില്ലയിൽ പ്രവേശിച്ചത്.

Read Also: വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

Story Highlights: Youth arrested in POCSO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top