ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്ത്; സമിതി നിയോഗിക്കാൻ സർക്കാർ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രധാന ചുവടുമായി ഗുജറാത്ത്. ഏകികൃത സിവിൽ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയമിക്കും. സമിതി പ്രഖ്യപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അടുത്ത ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിന്റെ എല്ലാ വശങ്ങളും കണ്ടെത്തുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലുള്ള സമിതിയായിരിക്കും രൂപീകരിക്കുക.
നേരത്തെ, സംസ്ഥാനത്തിന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
Story Highlights: Gujarat to implement Uniform Civil Code
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here