‘തലസ്ഥാനത്തെ സിസിടിവി കാമറകൾ നിശ്ചലം’; കാമറകളുടെ കണക്കെടുക്കാൻ നിദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വർദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. നിർണ്ണായക കേസുകളിൽ ഇരുട്ടിൽ തപ്പി പൊലീസ്. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. ജില്ലയിലെ പ്രധാന മേഖലകളിലെ കാമറകൾ നിശ്ചലമാണ്. വിഷയത്തിൽ കാമറകളുടെ കണക്കെടുക്കാൻ നിദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ ട്വന്റിഫോർ ലൈവത്തോണിലൂടെയായിരുന്നു പ്രതികരണം. ജില്ലയിലെ കാമറകളുടെ കണക്ക് എടുക്കാൻ നിർദേശിച്ചു. അടിയന്തര പരിഹാരമാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ ഭാഗങ്ങളിൽ ഉടൻ കാമറകൾ സ്ഥാപിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.(arya rajendran’s response on cctv cameras in trivandrum)
Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു
പ്രഭാത നടത്തിനായി മ്യൂസിയത്തെത്തിയ യുവതി ആക്രമിക്കപ്പെട്ടിട്ട കേസിൽ പൊലീസ് ഇരുട്ടിൽ തപ്പാൻ കാരണം കാമറയില്ലാത്തത്. മ്യൂസിയത്തിന് പുറത്ത് എവിടെയൊക്കെ കാമറയില്ലെന്ന് കൃത്യമായി പൊലീസ് പറയുന്നില്ല. പൊലീസ് കാമറകൾ നോക്കുകുത്തിയാകുമ്പോൾ കേസ് അന്വേഷണത്തിൽ പലപ്പോഴം പൊലീസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകളെയാണ് .
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്‍റെ അപകട മരണത്തിന് ശേഷം സിസിടിവികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. റെഡ് ബട്ടൺ അടക്കം സ്ത്രീ സുരക്ഷക്കായി കൊണ്ടുവന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല. തിരുവനന്തപുരം കഴക്കൂട്ടത്തും കവടിയാറും റെഡ് ബട്ടണ്‍ എന്നപേരിൽ ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷക്കെന്ന പേരിൽ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി കൊണ്ട് ഒരു ഉപകാരം ഇതേവരെ ഉണ്ടായിട്ടില്ല.
Story Highlights: arya rajendran’s response on cctv cameras in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here