Advertisement

ബാബർ അസം ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് കമ്രാൻ അക്‌മൽ

October 30, 2022
8 minutes Read
kamran akmal babar azam

ബാബർ അസം പാകിസ്താൻ ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ താരം കമ്രാൻ അക്‌മൽ. ഒരു താരമെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ കളിക്കണമെങ്കിൽ ബാബർ ക്യാപ്റ്റൻ സ്ഥാനമൊഴിയണം. പാകിസ്താനിൽ ഇത്ര മികച്ച മറ്റൊരു ബാറ്റർ ഇല്ലെന്നും കമ്രാൻ അക്‌മൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (kamran akmal babar azam)

Read Also: ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ

“ഒരു ജ്യേഷ്ഠനെന്ന നിലയിൽ, ടി-20 ലോകകപ്പിനു ശേഷം ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് എനിക്ക് പറയാനുള്ളത്. ബാബർ 22000-25,000 റൺസ് നേടണമെങ്കിൽ അദ്ദേഹം ഒരു കളിക്കാരൻ മാത്രമായി കളിക്കണം. സമ്മർദം ഉണ്ടാവാൻ പാടില്ല. ബാബറോ അദ്ദേഹത്തിൻ്റെ പിതാവോ ഇത് മനസിലാക്കുന്നുണ്ടെങ്കിൽ, അദ്ദേഹം ക്യാപ്റ്റൻ സ്ഥാനമൊഴിയണം. കോലിയെപ്പോലെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കണം. കാരണം, അദ്ദേഹത്തെക്കാൾ മികച്ച മറ്റൊരു ബാറ്റർ പാകിസ്താനിൽ ഇല്ല. തൻ്റെ മുഴുവൻ കഴിവും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പാകിസ്താൻ ക്രിക്കറ്റാവും ബുദ്ധിമുട്ടുക.”- അക്‌മൽ പറഞ്ഞു.

ടി-20 ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് വിജയിക്കാനായാൽ ഇന്ത്യ സെമി ഉറപ്പിക്കും. ഒപ്പം, ഇന്ത്യയുടെ വിജയം പാകിസ്താൻ്റെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ വീതമുണ്ട്. ഇന്ത്യ ടീമിൽ അക്സർ പട്ടേലിനു പകരം ദീപക് ഹൂഡ കളിക്കും. ദക്ഷിണാഫ്രിക്ക ആവട്ടെ, തബ്രൈസ് ഷംസിക്ക് പകരം ലുങ്കി എങ്കിഡിയെ ടീമിൽ ഉൾപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിൽ വിറച്ച ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. അഞ്ചിൽ നാല് വിക്കറ്റും ലുങ്കി എങ്കിഡിയാണ് വീഴ്ത്തിയത്. ഒരു വിക്കറ്റ് ആൻറിച് നോർക്കിയ സ്വന്തമാക്കി. 24 റൺസുമായി ക്രീസിൽ തുടരുന്ന സൂര്യകുമാർ യാദവിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.

Read Also: ‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ

India: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

South Africa: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje

Story Highlights: kamran akmal on babar azam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top