ഗുജറാത്തിൽ സി 295 എയർക്രാഫ്റ്റുകളുടെ നിർമ്മാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

ഗുജറാത്തിൽ പുതിയ എയർ ക്രാഫ്റ്റ് നിർമ്മാണ പ്ലാന്റിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി 295 എയർക്രാഫ്റ്റുകളുടെ നിർമ്മാണത്തിനായുള്ള പ്ലാന്റിന്റെ തറക്കല്ലിടലാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാന്‍റില്‍ സി-295 വിമാനം നിര്‍മ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്.(modi inaugurated foundation of c-295aircraft)
ഇപ്പോൾ, പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്. പുതിയ തൊഴിൽ സംസ്കാരത്തിലും പ്രവർത്തിക്കുകയാണ്. പഴയ തീരുമാനങ്ങൾ സര്‍ക്കാര്‍ ഉപേക്ഷിച്ചവെന്നും നരേന്ദ്രമോദി വ്യക്തമാക്കി. സർക്കാരിന് മാത്രമേ എല്ലാം അറിയൂ എന്നും എല്ലാം തങ്ങൾ മാത്രം ചെയ്താൽ മതിയെന്നുമുള്ള ചിന്താഗതിയിൽ വളരെക്കാലമായി സർക്കാരുകൾ പ്രവർത്തിക്കുന്നു.
Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു
ഈ ചിന്താഗതി രാജ്യത്തെ പ്രതിഭകളെ അടിച്ചമർത്തി, സ്വകാര്യമേഖലയെ വളരാൻ അനുവദിച്ചില്ലെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. അസംസ്കൃത വസ്തുക്കള്‍, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയിൽ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
Story Highlights: modi inaugurated foundation of c-295aircraft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here