പെരിയയിൽ നിർമാണത്തിനിടെ മേൽപ്പാലം തകർന്നുവീണ സംഭവം; പരിശോധനയ്ക്കായി എൻ.ഐ.ടി സംഘം ഇന്ന് എത്തും

കാസർഗോഡ് പെരിയയിൽ നിർമാണത്തിനിടെ മേൽപ്പാലം തകർന്നുവീണ സംഭവത്തിൽ പരിശോധനയ്ക്കായി എൻ.ഐ.ടി സംഘം ഇന്ന് എത്തും. നിർമാണത്തിലുള്ള അപാകതയാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പരിശോധന. നിർമാണ കരാർ കമ്പനിയായ മേഘാ കൺസ്ട്രക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ വിദഗ്ധ സംഘത്തിൻറെ പരിശോധന നിർണായകമാകും.
വ്യാപക പ്രതിഷേധത്തെ തുടർന്നാണ് വിദഗ്ധ പരിധോനയ്ക്കായി എൻ.ഐ.ടി സംഘത്തെ എത്തിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. കോഴിക്കോട് നിന്നുള്ള സംഘം എത്തുന്നതോടെ അപകട കാരണത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അപകട കാരണം വ്യക്തമാക്കാൻ നിർമാണ കമ്പിനിയോ, ദേശീയപാത അതോറിറ്റിയോ തയ്യാറായിട്ടില്ല.
അപടകടത്തിൽ കൂടുതൽ തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും, നിർമാണ കമ്പനി അധികൃതർ സംഭവം മറച്ചുവച്ചുവെന്നുമുള്ള നാട്ടുകാരുടെ ആരോപണവും നിലനിൽക്കുകയാണ്. ഇതിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Story Highlights: periya over bridge collapsed nit team visit today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here