ബസ് സ്റ്റാൻഡിലിരുന്ന് പരസ്യമായി മദ്യപിച്ച് പൊലീസിനെതിരെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം; കൊല്ലം സ്വദേശിയെ പൊലീസ് പൊക്കി

മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിലിരുന്ന് മദ്യപിച്ച് പൊലീസിനെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻപിള്ളയാണ് പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും മദ്യലഹരിയിൽ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ( Public drinking bus stand Malappuram ).
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻപിള്ളയാണ് മദ്യലഹരിയിൽ വേങ്ങര ബസ് സ്റ്റാൻഡിലിരുന്ന് പൊലീസിനെതിരെ തെറിയഭിഷേകം നടത്തിയത്. ഒരാഴ്ച്ച മുൻപ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തുടർന്നായിരുന്നു ബസ് സ്റ്റാൻഡിലെ പരാക്രമം.
Read Also: തൃശൂരിൽ മാഹി മദ്യം പിടികൂടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
കയ്യിൽ മദ്യക്കുപ്പിയുമായി ഇയാൾ പൊലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വേങ്ങര പൊലീസ് സ്വമധയാ കേസെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ അക്രമിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറവിൽപ്പന നടത്തിയ സംഭവങ്ങളിൽ ഇയാൾ മൂന്ന് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് വേങ്ങപ സി.ഐ പറഞ്ഞു. കൂടാതെ മൂന്ന് കളവ് കേസുകളും ഇയാൾക്കെതിരെയുണ്ട്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ മധുസൂദനൻപിള്ള 35 വർഷമായി മലപ്പുറത്താണ് താമസം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Public drinking bus stand Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here