സൗദി ദേശീയ ഗെയിംസിന് റിയാദില്‍ തിരിതെളിഞ്ഞു

സൗദി ദേശീയ ഗെയിംസിന് റിയാദിയില്‍ തുടക്കം. രാജ്യത്താദ്യമായാണ് ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നത്. മലയാളി ബാഡ്മിന്റണ്‍ താരം ഖദീജ നിസ ഉള്‍പ്പെടെ ആറായിരത്തില്‍ അധികം താരങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും. വിപുലമായ ആഘോഷങ്ങളോടെയാണ് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞത്.
റിയാദ് ഗവര്‍ണര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ കായിക താരങ്ങളെ ആദരിച്ചു. രാജ്യത്തെ വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ നിന്നുള്ള കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങില്‍ നടന്നു. സൗദി ഒളിമ്പിക്‌സ്, പാലാലിമ്പിക്‌സ് കമ്മിറ്റി പതാകകള്‍ക്കൊപ്പം സൗദി ഗെയിംസ് പതാക ഉയര്‍ത്തിയതോടെയാണ് ദേശീയ ഗെയിംസിന് തുടക്കമായത്.
Read Also: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ; ഭാരവാഹികളെ തെരഞ്ഞെടുത്തു
ഏഷ്യന്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടിയ സൗദി താരം ദൗനിയ അബുതാലിം, പാരാലിമ്പിക്‌സില്‍ സൗദിയെ പ്രതിനിധീകരിച്ച അഹമ്മദ് ഷര്‍ബത്തലി തുടങ്ങിയ താരങ്ങള്‍ പതാകയുമായി വേദിയെ വലംവച്ചു.
Story Highlights: Saudi national games 2022 begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here