Advertisement

ഷാരോൺ വധക്കേസ് : ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

October 31, 2022
1 minute Read
greeshma arrest today

പാറശ്ശാല ഷാരോൺ വധക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ( greeshma arrest today )

ദുരൂഹതകൾ നിറഞ്ഞ ഷാരോണിന്റ മരണത്തിൽ നിർണായകമായത് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർക്ക് തോന്നിയ ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രീഷ്മയോട് പോലീസ് ഉദ്യോഗസ്ഥർ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ഇതിലാണ് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചത്. മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നാണ് ഇവർ നൽകിയ മൊഴി.

എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുക.

Story Highlights: greeshma arrest today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top