എല്ലാ മെഡിക്കല്‍ ദന്തല്‍ നഴ്‌സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല

നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകളും സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിനില്‍ പങ്കാളികളാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ് കോളജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ മറ്റ് സ്ഥാപന മേധാവികളുമായി കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം. എല്ലാ വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കണം. അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് പ്രതിജ്ഞ വിദ്യാര്‍ത്ഥികളിലെത്തിക്കണമെന്നും നിര്‍ദേശം നല്‍കി.
Story Highlights: Human network in all medical dental nursing colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here