Instagram: ഇൻസ്റ്റഗ്രാമിൽ കൂട്ടത്തോടെ അക്കൗണ്ടുകൾ ‘സസ്പെൻഡ് ‘ ആകുന്നു

ഇന്‍സ്റ്റഗ്രാമില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഉപയോഗിക്കാനാവാതെ കൂട്ടാത്തോടെ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നു. ഇന്‍സ്റ്റഗ്രാം പോളിസി ലംഘനങ്ങളുണ്ടായാല്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന സമാന രീതിയിലാണ് ഇപ്പോൾ അക്കൗണ്ടുകൾ സസ്പെൻഡാകുന്നത്. എന്നാല്‍ അത്തരം പ്രവൃത്തികളൊന്നും ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് കൂട്ടമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
ഇന്നലെ മുതൽ ഇത്തരത്തിൽ തകരാർമൂലം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുന്നുവെന്നകാര്യം ഇൻസ്റ്റാഗ്രാമും സ്ഥിരീകരിച്ചു. “നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുന്നു, അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു. എന്നും പ്ലാറ്റ്‌ഫോം ട്വിറ്ററിൽ ഇസ്റ്റഗ്രാം പ്രതികരിച്ചു.
We're aware that some of you are having issues accessing your Instagram account. We're looking into it and apologize for the inconvenience. #instagramdown
— Instagram Comms (@InstagramComms) October 31, 2022
‘We Suspended your account on 31 october 2022’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ കാണുന്നത്. എങ്ങനെയാണ് വ്യാപകമായി ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമല്ല.
Story Highlights: Instagram outage tells millions their accounts are suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here