ലഹരിവിരുദ്ധ ബോധവത്ക്കരണവുമായി ജനമൈത്രി പൊലീസ്; മള്‍ട്ടി മീഡിയ മെഗാ ഷോ നാളെ

ലഹരിക്കെതിരെ ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന മള്‍ട്ടി മീഡിയ മെഗാ ഷോ നാളെ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അരങ്ങേറും. ഗാന്ധിപാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് പരിപാടി. ഗാനങ്ങളും ചെറുനാടകങ്ങളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പൊലീസിന്‍റെ ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്‍റെ ഭാഗമായാണ് പരിപാടി. ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ബഷീര്‍ മണക്കാട് എഴുതി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത മെഗാ ഷോയില്‍ പൊലീസ് കലാകാരന്‍മാര്‍ അരങ്ങിലെത്തും. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും വ്യാപനവും തടയുന്നതിനായി സംസ്ഥാനത്തൊട്ടാകെ പൊലീസ് നടപ്പിലാക്കിയ പദ്ധതിയാണ് യോദ്ധാവ്.
Story Highlights: Janmaitri police with anti-drug awareness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here