നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ; കേരളത്തിൽ 6 ദിവസം അവധി

റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ കണക്ക് വരുന്നത്. ( november 2022 bank holidays )
നവംബർ 1 – കന്നഡ രാജ്യോത്സവാണ്. ബംഗളൂരു, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും. കേരളപ്പിറവി ദിനമാണെങ്കിലും കേരളത്തിന് അവധിയില്ല.
നവംബർ 6 ഞായറാഴ്ചയാണ്
നവംബർ 8 ഗുരു നാനാക് ജയന്തിയാണ്. അന്ന് കേരളം, ചെന്നൈ, പാട്‌ന ഒഴികെ നിരവധി സ്ഥലങ്ങളിൽ ബാങ്ക് അവധിയായിരിക്കും.
നവംബർ 11ന് കനകദാസ ജയന്തിയാണ്. അന്ന് ബംഗളൂരുവിലും ഷില്ലോംഗിലും ബാങ്ക് അവധിയായിരിക്കും.
Read Also: സാലറി അക്കൗണ്ട് ഉണ്ടോ ? എങ്കിൽ ഈ നേട്ടങ്ങൾ ഉറപ്പായും അറിയണം
നവംബർ 12 രണ്ടാം ശനിയാണ്. നവംബർ 13, 20 തിയതികൾ ഞായറാണ്. ശേഷം വരുന്ന നവംബർ 23 ന് ഷില്ലോംഗിൽ മാത്രം ബാങ്ക് അവധിയായിരിക്കും. നവംബർ 26, 27 തിയതികൾ നാലാം ശനിയും ഞായറുമാണ്.
കേരളത്തിൽ നാല് ഞായറുകളും രണ്ടാം ശനിയും നാലാം ശനിയും മാത്രമാകും ബാങ്ക് അവധി. മറ്റ് വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അവധികൾ കേരളത്തിന് ബാധകമല്ല.
Story Highlights: november 2022 bank holidays
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here