Advertisement

‘ഞാൻ ഒരുപാട് അനുഭവിച്ചു’; ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെനൽകി മോഷ്ടാവ്

October 31, 2022
1 minute Read

ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരികെനൽകി മോഷ്ടാവ്. മോഷണത്തിനു ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും അതിനാലാണ് വസ്തുക്കൾ തിരികെനൽകുന്നതെന്നുമുള്ള കുറിപ്പോടെയാണ് ഇയാൾ മോഷണമുതലുകൾ ക്ഷേത്രത്തിനു സമീപം ഒരു ബാഗിലാക്കി ഉപേക്ഷിച്ചത്.

മധ്യപ്രദേശിലെ ബാലഘട്ടിലുള്ള ജൈന ക്ഷേത്രത്തിൽ നിന്ന് ഒക്ടോബർ 24നാണ് മോഷണം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, മോഷ്ടാവിനെ കണ്ടെത്താനായില്ല. ഇതിനിടെയാണ് മോഷണം നടന്ന് നാല് ദിവസങ്ങൾക്കു ശേഷം മോഷണ വസ്തുക്കൾ ഒരു ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗിൽ ഒരു കുറിപ്പുമുണ്ടായിരുന്നു. ‘മോഷണം നടത്തിയതിനു പിന്നാലെ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. അതുകൊണ്ടാണ് ഇവ തിരികെനൽകുന്നത്. മോഷ്ടിച്ചതിനു മാപ്പ് പറയുന്നു.’- കുറിപ്പിൽ പറയുന്നു.

Story Highlights: Thief Returns Goods Stolen Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top