Advertisement

സഹീർ ഖാന്റെ റെസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

November 1, 2022
1 minute Read

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാന്റെ റെസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആറ് അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

നഗരത്തിലെ ലുല്ല നഗർ ചൗക്കിൽ സ്ഥിതി ചെയ്യുന്ന മാർവൽ വിസ്ത കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാന്റെ ഉടമസ്ഥതയിലുള്ള ഒരു റസ്റ്റോറന്റും ഈ കെട്ടിടത്തിലുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Story Highlights: Fire At Ex-Cricketer Zaheer Khan’s Restaurant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top