Advertisement

‘മോദി എത്തും മുമ്പേ മോഡികൂട്ടൽ’, ഫോട്ടോഷൂട്ടിനെന്ന് പ്രതിപക്ഷ വിമർശനം

November 1, 2022
2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബിയിലെ സിവിൽ ആശുപത്രിയിൽ അടിയന്തര നവീകരണം. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിനിടയിലും നരേന്ദ്ര മോദിക്ക് ഫോട്ടോഷൂട്ട് നടത്താനാണ് മുഖംമിനുക്കലെന്ന് കോൺഗ്രസും ആംആദ്മിയും വിമർശിച്ചു.

135 പേരുടെ മരണത്തിനിടയാക്കിയ പാലം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കാണാനാണ് പ്രധാനമന്ത്രി മോർബിയിൽ എത്തുന്നത്. ഇതിന് മുന്നോടിയായി ഒറ്റരാത്രികൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണ, ശുചീകരണ പ്രവർത്തനങ്ങൾ ആശുപത്രിയിൽ പൂർത്തിയാക്കി. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി ആശുപത്രിക്ക് പെയിന്റ് അടിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ വിഡിയോ ആംആദ്മി പാർട്ടി ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്തുന്നതിനാണ് നവീകരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. തൂക്കുപാലം അപകടത്തിൽ കൊല്ലപ്പെട്ട 135 പേരിൽ 47 പേരും കുട്ടികളാണ്. പരുക്കേറ്റ നൂറിലധികം പേർ മോർബി സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകർന്നത്.

Story Highlights: Gujarat Hospital’s Overnight Clean-Up For PM’s Visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top