‘പാകിസ്താനെ ഇഷ്ടമല്ല, ബോധപൂർവം ക്യാച്ചുകൾ പാഴാക്കി, മനഃപൂർവം തോറ്റു’; ഇന്ത്യക്കെതിരെ മുൻ പാക്ക് നായകൻ

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മനഃപൂർവം തോറ്റതാണെന്ന് പാകിസ്താൻ മുൻ നായകൻ സലീം മാലിക്ക്. പാക്ക് മുന്നേറ്റം ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബോധപൂർവം ക്യാച്ചുകൾ പാഴാക്കിയെന്നും വിമർശനം. ഇന്ത്യൻ പരാജയത്തിന് പിന്നാലെ പാകിസ്താന്റെ സെമി സാധ്യതകൾ കൂടുതൽ പരുങ്ങലിലായി. ഇതോടെ നിരവധി മുൻ പാക്ക് താരങ്ങൾ ഇന്ത്യയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
പാക്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സലീം മാലിക്ക് വിമർശനം ഉന്നയിച്ചത്. ഇന്ത്യ എന്നും പാകിസ്താന്റെ എതിരാളിയാണ്. ടി20 ലോകകപ്പിലെ പാക്ക് മുന്നേറ്റം ഇന്ത്യ ആഗ്രഹിക്കുന്നില്ല, അതിനാൽ ക്യാച്ചുകൾ പാഴാക്കി. ഇന്ത്യൻ ഫീൽഡിംഗ് നിരാശാജനകമായിരുന്നു. ടീം ബോധപൂർവം തോറ്റതാണെന്ന് വിശ്വസിക്കുന്നതായി മാലിക്ക് കുറ്റപ്പെടുത്തി. മാലിക്കിൻ്റെ പ്രസ്താവനയ്‌ക്കെതിരെ വഹാബ് റിയാസ് രംഗത്തെത്തി.
‘അത് നിങ്ങളുടെ അഭിപ്രായമായിരിക്കാം, പക്ഷേ ഞാൻ അതിനോട് യോജിക്കുന്നില്ല’ എന്ന് വഹാബ് റിയാസ് പറഞ്ഞു. സൂപ്പർ 12 റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്.
Story Highlights: India lost deliberately against South Africa says Salim Malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here