‘വിജിലൻസ് പിടിച്ചെടുത്ത പണം തിരികെവേണം’; കെ.എം ഷാജിയുടെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും

വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി സമർപ്പിച്ച ഹർജിയിൽ കോഴിക്കോട് വിജിലൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്ന് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് ഷാജി വിജിലൻസ് കോടതിയെ സമീപിച്ചത്. വിജിലൻസ് സ്‌പെഷ്യൽ സെൽ എതിർ സത്യവാങ്മൂലവും നൽകിയിരുന്നു. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിജിലൻസ് വാദം. ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായ നികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
Story Highlights: km shaji vigilance money verdict
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here