പ്രശ്‌നങ്ങൾ ഉണ്ടാക്കി അവകാശങ്ങൾ നേടിയെടുക്കന്നവരാണ് യാക്കോബായ വിഭാഗമെന്ന് ആർ ശ്രീലേഖ; വ്‌ളോഗ് വിവാദത്തിൽ

മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഏറ്റവും പുതിയ യുട്യൂബ് വ്‌ളോഗ് വിവാദത്തിൽ. 2005 ൽ എറണാകുളത്ത് ഡിഐജി ആയിരിക്കെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് യാക്കോബായ വിഭാഗത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖയുടെ പരാമർശങ്ങൾ. ( r sreelekha new vlog against Jacobite )
എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാക്കാമോ അതുണ്ടാക്കി അവകാശങ്ങൾ നേടിയെടുക്കന്നവരാണ് യാക്കോബായ വിഭാഗമെന്നാണ് വ്‌ളോഗിലുളളത്. സസ്‌നേഹം ശ്രീലേഖയെന്ന യുട്യൂബ് വ്‌ലോഗിൻറെ തൊണ്ണൂറ്റിയൊന്നാമത് എപ്പിസോഡിലാണ് ശ്രീലേഖയുടെ വിവാദ പരാമർശങ്ങൾ.
ആലുവ തൃക്കുന്നന്നത് സെമിനാരിയിൽ 2005 ജൂലൈയിൽ വൈദികരടക്കമുളള യാക്കോബായ വിഭാഗം പൂട്ടുപൊളിച്ച് അകത്തുകയറിയെന്നും അവരെ പുറത്തിറക്കാൻ ബലം പ്രയോഗിക്കേണ്ടിവന്നെന്നും വ്‌ളോഗിലുണ്ട്.
Story Highlights: r sreelekha new vlog against Jacobite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here