പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടൻ പിൻവലിക്കണം; രമേശ് ചെന്നിത്തല

ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന , പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. റാങ്ക്പട്ടിക പലതും പി. എസ്. സി. യുടെ ഫ്രീസറിലാണ് .ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രണ്ടാം പിണറായി സർക്കാരിൻ്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.(ramesh chennithala against pension age increase)
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
പെൻഷൻപ്രായം കൂട്ടിക്കൊണ്ടുള്ള സർക്കാരിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ദീർഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീയുവാക്കളുടെ ഒരു സർക്കാർ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തുന്നതാണ്. അരിവില കൂടാൻ കാരണം കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമാണ്. സർക്കാർ സംവിധാനം കാഴ്ചക്കാരൻ്റെ റോളിലാണ്. ഇതിന് പിന്നിൽ വൻഅഴിമതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: ramesh chennithala against pension age increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here