Advertisement

ഈഫല്‍ ടവറിന് മുന്നില്‍ ഹൃദയം കൈമാറി ഹന്‍സികയും ഭാവിവരനും

November 2, 2022
3 minutes Read
actress hansika instagram post about her marriage

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യല്‍ മിഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നെങ്കിലും താരം ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഹന്‍സിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഈഫല്‍ ടവറിന് മുന്നില്‍ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്.

സംരംഭകനായ സോഹേല്‍ ഖാട്ടൂരിയാണ് ഹന്‍സികയുടെ വരന്‍. സോഹേല്‍ ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസില്‍ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സിനിമാ ആരാകരും ഏറ്റെടുത്തുകഴിഞ്ഞു.

Read Also: ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍; ട്രാന്‍സ് നടിമാരെ ഒഴിവാക്കിയതില്‍ വിമര്‍ശനം

ഡിസംബര്‍ രണ്ടിനാകും ഇരുവരുടെയും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ഡിസംബര്‍ മൂന്നിന് മെഹന്ദി ചടങ്ങും സംഗീത വിരുന്നും ഉണ്ടാകും.

Story Highlights: actress hansika instagram post about her marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top