Advertisement

റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; എസ്എഫ്‌ഐയുടേത് ആസൂത്രിത നീക്കമെന്ന് ആരോപണം

November 2, 2022
2 minutes Read
Alan Shuhaib is in custody on sfi ragging complaint

യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലന്‍ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്‌ഐ രംഗത്തുവന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് അലനെ ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ പാലയാട് കാമ്പസിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ നിയമവിദ്യാര്‍ത്ഥിയാണ് അലന്‍. റാഗിങില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സംഘര്‍ഷത്തിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി

അതേസമയം അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ വ്യാജ പരാതി നല്‍കുകയായിരുന്നെന്നും ആസൂത്രിതമാണെന്നും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Story Highlights: Alan Shuhaib is in custody on sfi ragging complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top