സിയാൽ സി.ഐ.എസ്.എഫ് ഡോഗ് സ്‌ക്വാഡ്; സ്പാർക്കിയും ഇവാനും വിരമിച്ചു

കൊച്ചി വിമാനത്താവളത്തിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) മേൽനോട്ടത്തിലുള്ള രണ്ട് നായ്ക്കൾ 10 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ചു. 10 വയസ്സുള്ള ലാബ്രഡോർ ഇനമായ സ്പാർക്കി കോക്കർ സ്പാനിയൽ ഇനമായ ഇവാൻ എന്നി നായക്കളാണ് വിരമിച്ചത്.
ഡോഗ് സ്‌ക്വാഡിലെ നായ്കൾ വിരമിക്കുമ്പോൾ നൽക്കാറുള്ള പുള്ളിങ് ഔട്ട് ചടങ്ങും നടന്നു.ചുവന്ന പരവതാനിക്ക് മുകളിലൂടെ നായ്ക്കളെ അലങ്കരിച്ച ജീപ്പിലിരുത്തി സിഐഎസ്എഫ് അംഗങ്ങൾ വാഹനത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തുന്ന പരമ്പരാഗത ചടങ്ങാണ് ഇത്.വിരമിക്കുന്ന ഇവാനും സ്പാർക്കിക്കും പകരം രണ്ട് പുതിയ നായ്കളെ റൂബിയും ജൂലിയും(ലാബ്റഡോറ് ഇനം ) സേനയിൽ ചേർന്നു.
റാഞ്ചിയിലെ ഡോഗ് ട്രെയിനിംഗ് സ്കൂളിൽ (ഡിടിഎസ്) നിന്ന് ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നായ്കൾ സിയാൽ ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പിൽ(എ. എസ്. ജി )ചേർന്നത്.
സിയാൽ എഎസ്ജി ഡോഗ് സ്ക്വാഡ് 2007 ജൂൺ 14 ന് സൈന്യത്തിൽ നിന്ന് ലഭിച്ച രണ്ട് നായ്ക്കളെ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. നിലവിൽ 9 നായ്ക്കൾ സിയാലിൽ ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നു.
സിയാൽ കെന്നൽ കെട്ടിടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ സിഐഎഎഫ് സീനിയർ കമാൻഡന്റ് സുനിത് ശർമ എന്നിവർ പങ്കെടുത്തു.
Story Highlights: Dogs Part Of The CIAL Security Force Retired
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here