മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ

മലപ്പുറം ചോക്കാട് കന്നുകാലികളോട് ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. ചോക്കാട് സ്വദേശികളുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി നീലകണ്ഡൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി. പത്ത് മണിക്ക് ശേഷമാണ് സമീപത്ത് തന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടേയും വാലുകൾ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
മരുന്ന് വെച്ച് കെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
Story Highlights: malappuram cattle tail chopped off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here