മിസ് അര്‍ജന്റീനയും മിസ് പോര്‍ട്ടോ റിക്കോയും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യറാണിമാര്‍

മിസ് അര്‍ജന്റീനയും മിസ് പോര്‍ട്ടോ റിക്കോയും വിവാഹിതരായി. മിസ് അര്‍ജന്റീന 2020 മരിയാന വരേലയും മിസ് പോര്‍ട്ടോ റിക്കോ2020 ഫാബിയോള വലെന്റൈനുമാണ് ജീവിതത്തില്‍ ഒന്നിക്കുന്നത്. ഇരുവരും സോഷ്യല്‍ മിഡിയ വഴിയാണ് തങ്ങളുടെ വിവാഹ വിശേഷം പങ്കുവച്ചത്.
ആദ്യം തങ്ങളുടെ ബന്ധം സ്വകാര്യമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഈ പ്രത്യേക ദിവസത്തില്‍ അത് വെളിപ്പെടുത്തുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ 2020ല്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരുവരുടെ ചിത്രങ്ങള്‍ പങ്കുവച്ച മിസ് ഗ്രാന്റ് ഇന്റര്‍നാഷണലും മരിയാനയ്ക്കും ഫാബിയോളയ്ക്കും ആശംസകള്‍ നേര്‍ന്നു. നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
2019ലെ മിസ് യൂണിവേഴ്‌സില്‍ അര്‍ജന്റീനയെ പ്രതിനിധീകരിച്ച മരിയാന വരേല മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2020ല്‍ മികച്ച 10 സ്ഥാനങ്ങളില്‍ എത്തി. ന്യൂയോര്‍ക്കിലെ ‘മേജര്‍’ എന്ന മോഡലിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഫാബിയോള വലെന്റൈന്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2020ല്‍ ആദ്യ 10ല്‍ ഇടം നേടിയിട്ടുണ്ട്.
2010 മുതല്‍ അര്‍ജന്റീനയിലും 2015 മുതല്‍ പോര്‍ട്ടോ റിക്കോയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്.
Story Highlights: Miss Argentina and miss Puerto Rico 2020 Get Married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here