Advertisement

നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര; ബസ് പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്

November 2, 2022
2 minutes Read
Oneness bus seized mvd

നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി. കഴക്കൂട്ടം സെന്റ് തോമസ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ യാത്ര ചെയ്ത ബസാണ് കൊട്ടിയത്ത് വച്ചു പിടിച്ചെടുത്തത്. ചേർത്തലയിൽ നിന്നുള്ള വൺനെസ് ബസാണ് നിയമം ലംഘിച്ചത് ( Oneness bus seized mvd ).

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

വിനോദയാത്ര പോകും മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഹൈ പവർ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്രക്കുള്ള അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് ബസ് വിദ്യാർത്ഥികളുമായി വിനോദ യാത്രക്ക് പുറപ്പെട്ടത്. ഇതറിഞ്ഞ മോട്ടോർ വാഹനവകുപ്പ് ബസ് പിടിച്ചെടുക്കുകയായിരുന്നു. ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

Story Highlights: tourist bus was seized by the motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top