Advertisement

സിആർപിഎഫിന് ആദ്യമായി രണ്ട് വനിതാ ഐജിമാർ; ചരിത്രം

November 3, 2022
1 minute Read
crpf women IG

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫഓഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ( crpf women IG )

1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ടി സേവ പദക്കം തുടങ്ങിയ ബഹുമതികൾ കരസ്ഥമാക്കിയ ധീരവനിതകളാണ് ആനിയും സീമയും.

15 ബറ്റാലിയൺ ഉൾപ്പെടുന്ന റാപ്പിഡ് ആക്ഷൻ സേനയെയാണ് പ്രതിഷേധങ്ങളിലും മറ്റ് സങ്കീർണമായ വിഷയങ്ങളിലും ക്രമസമാധാന പാലനത്തിനായി വിന്യസിക്കുന്നത്. ഒപ്പം വിഐപി സന്ദർശനങ്ങളിലും ആർഎഫ് സേനയെ വിന്യസിക്കുന്നു.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും മറ്റ് ക്രമസമാധാന പരിപാലനവുമാണ് സിആർപിഎഫിന്റെ ബിഹാർ സെക്ടറിന്റെ ചുമതല. കാടുകളിലെ പ്രത്യാക്രമണങ്ങളിലും നാല് ബറ്റാലിയൻ അട്ങുന്ന ബിഹാർ സെക്ടറിന് വൈദഗ്ധ്യമുണ്ട്.

വനിതകളെ ഉൾപ്പെടുത്തിയ ആദ്യ സെൻട്രൽ ആംഡ് പൊലീസ് സേനയാണ് സിആർപിഎഫ്. നിലവിൽ ആറ് ബറ്റാലിയനുകളിലായി 6,000 ൽ അധികം വനിതാ ഉദ്യോഗസ്ഥരാണ് സിആർപിഎഫിൽ പ്രവർത്തിക്കുന്നത്.

Story Highlights: crpf women IG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top