നിങ്ങൾക്ക് പെൺകുട്ടിയാണോ ? എങ്കിൽ കുറഞ്ഞ അടവിൽ 5 ലക്ഷം രൂപ നൽകുന്ന ഈ നിക്ഷേപത്തെ കുറിച്ച് അറിയണം

രാജ്യത്തെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി സുകന്യ സമൃദ്ധി യോജന. സുരക്ഷിതമായ മികച്ച നിക്ഷേപം എന്നതിലുപരി നികുതി ഇളവ് ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. കുറവ് മാസ തവണകൾ നൽകി മകൾക്കായി ലക്ഷങ്ങൾ സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ഭാഗമായാണ് പദ്ധതി രൂപീകരിച്ചത്. ( sukanya samridhi yojana details )
പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. 7.60% ആണ് പലിശ നിരക്ക്. 21 വർഷമാണ് മെച്യൂരിറ്റി കാലാവധി.
250 രൂപ മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിൽ വീഴ്ച വരുത്തിയാൽ അക്കൗണ്ട് അസാധുവാകും. എന്നാൽ അടുത്ത മാസം 50 രൂപ നൽകി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.
Read Also: Money saving: ആയിരം മുതല്‍ നിക്ഷേപിച്ച് 10 ലക്ഷം വരെ നേടാം; കിസാന്‍ വികാസ് പത്രയിലൂടെ
15 വർഷമാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. പ്രതിമാസം 1000 രൂപ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് നിങ്ങൾ നിക്ഷേപിക്കുക 1,80,000 രൂപയായിരിക്കും. എന്നാൽ മെച്യൂരിറ്റി പിരീഡ് കൂടി കണക്കിലെടുത്ത് മൊത്തം 21 വർഷം പൂർത്തിയാക്കുമ്പോൾ 3,47,445 രൂപ പലിശ കൂടി ചേർത്ത് നിങ്ങളുടെ മകൾക്ക് 5,27,445 രൂപ തിരികെ ലഭിക്കും.
നിങ്ങളുടെ മകൾക്ക് 18 വയസാകുന്നതോടെ അക്കൗണ്ട് ഉടമ മകളായിരിക്കും. 1961 ലെ ആദായ നികുതി ആക്ട് പ്രകാരം സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവും ലഭിക്കും.
Story Highlights: sukanya samridhi yojana details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here